തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രധാനാധ്യാപകർക്കും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്കുമുള്ള കൈപ്പുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനും എയ്ഡഡ് സ്കൂൾ മാനേജർമാർക്കായുള്ള മാന്വൽ തയാറാക്കുന്നതിനുമുള്ള ശിൽപശാലയ്ക്ക് സീമാറ്റ് കേരളയിൽ തുടക്കമായി.
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്.ഷിബു ഉദ്ഘാടനം ചെയ്തു. സീമാറ്റ് കേരള ഡയറക്ടർ ആർ. അരുണ്‍കുമാർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി അക്കാദമിക വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. കെ.കെ.അഷ്റഫ്, ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. കെ. മാണിക്യരാജ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാരായ കെ.വി. മനോജ്, എം.എ. അസ്ഹർ, ഹയർ സെക്കൻഡറി ഐസിടി സെൽ കോർഡിനേറ്റർ എം.ആർ ശ്രീകുമാർ, സീമാറ്റ്-കേരള കണ്‍സൾട്ടന്റ് എ.മുഹമ്മദാലി, റിസർച്ച് ഓഫിസർ പി.എ.അബ്ദുൽ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു. ശില്പശാലയിൽ വിദ്യാഭ്യാസ ഭരണരംഗത്തെ വിദഗ്ധർ, അക്കാദമിക വിദഗ്ധർ, ഉദ്യോഗസ്ഥർ, സ്കൂൾ മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.